|
വത്തിക്കാ൯
റേഡിയോ 39
വ്യത്യസ്ത
ഭാഷകളിലെ അതിന്‍റെ
പരിപാടികളിലൂടെ
മാര്‍പാപ്പയുടെ
സ്വരവും
പ്രബോധിപ്പിക്കലുകളും
ലോകംമുഴുവ൯
വ്യാപിപ്പിക്കുകയും
പരിശുദ്ധ
സിംഹാസനത്തിന്‍റെ
പ്രവര്‍ത്തനങ്ങളും
സാര്‍വ്വത്രികസഭയെ
സംബന്ധിച്ച
വാര്‍ത്തകളും
നല്കുകയും
ചെയ്യുന്നു. റേഡിയോ
തരംഗങ്ങള്‍,
ഉപഗ്രഹ
ചാനലുകള്‍,
വെബ്സൈറ്റ്,
തത്സമയമോ
ആവശ്യാനുസരണമോ
കേള്‍ക്കാവുന്ന
ഇന്‍റര്‍നെറ്റ്
ശ്രവ്യചാനലുകള്‍,
ഇ-മെയില്‍
വാര്‍ത്താപത്രിക,
പോഡ്കാസ്റ്റ്,
ദൃശ്യവാര്‍ത്തകള്‍
എന്നീ
മാധ്യമോപാധികള്‍
വത്തിക്കാ൯
റേഡിയോനിലയം
ഉപയോഗപ്പെടുത്തുന്നു.
വാര്‍ത്തകള്‍,
സാംസ്കാരികവും
മതാത്മകവുമായ
അറിവുകള്‍
പകരുന്ന
പരിപാടികള്‍,
ആരാധനക്രമകര്‍മ്മങ്ങളുടെയും
വിശുദ്ധ
കുര്‍ബ്ബാനയുടെയും
പ്രക്ഷേപണം
എന്നിവ
എല്ലാ ദിവസവുമുണ്ട്
വത്തിക്കാ൯
റേഡിയോയില്‍നിന്ന്. |